തിരുവനന്തപുരം: കേരള സർവ്വകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് കാട്ടി ഗവർണർക്ക് റിപ്പോർട്ട് നൽകി വി സി ഇൻചാർജ് ഡോ. സിസ തോമസ്. (Dr. Sisa Thomas submitted a report to the Governor)
പകരം മിനി സി കാപ്പനെ നിയമിച്ചതായും അവർ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന സിൻഡിക്കേറ്റ് യോഗത്തിനെതിരെയാണ് ഈ റിപ്പോർട്ട്.
ഗവർണർ വി സിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതാണ് നിലനിൽക്കുന്ന തീരുമാനമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ ഗവർണറുടെ നിലപാട് നിർണായകമാണ്.