
പ്രതിരോധ ചികിത്സയും നല്ല ജീവിതശൈലിയും വ്യക്തികളുടെ ജനിതക സവിശേഷതകളുമായി സംയോജിപ്പിച്ച് നമുക്ക് ആരോഗ്യകരമായ കുടുംബങ്ങളെയും കൂടുതല്‍ ഉല്‍പ്പാദനക്ഷമമായ സമൂഹങ്ങളെയും ശക്തമായ ഹൃദയങ്ങളെയും സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രശസ്ത ബയോഹാക്കിംഗ് പ്രചാരകനും ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനും ഹെല്‍ത്ത്-ടെക് സ്റ്റാര്‍ട്ടപ്പായ വീറൂട്ടിന്റെ സ്ഥാപകനുമായ ഡോ. സജീവ് നായര്‍. നമ്മുടെ ഡിഎന്‍എയില്‍ എന്‍കോഡ് ചെയ്തിരിക്കുന്ന മറഞ്ഞിരിക്കുന്ന ഹൃദ്രോഗങ്ങള്‍ പോലുള്ള അസുഖങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ജനിതക പരിശോധനയിലൂടെ നമുക്ക് തിരിച്ചറിയാനും ബയോഹാക്കിങ്ങിലൂടെ മറികടക്കാനും ഇപ്പോള്‍ കഴിയും. ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്ന് 2025 ലെ ലോക ഹൃദയ ദിനം ഓര്‍മ്മിപ്പിക്കുന്നു. ഈ വര്‍ഷത്തെ പ്രമേയം, 'ഒരു മിടിപ്പ് നഷ്ടപ്പെടുത്തരുത്' എന്നത് വളരെ പ്രസക്തമാണ്. ഹൃദയ സംരക്ഷണത്തിന്റെ ലക്ഷ്യം ഭാവി തലമുറകള്‍ക്കായി ജീവിതം ദീര്‍ഘിപ്പിക്കുക മാത്രമല്ല ജീവന്‍ സംരക്ഷിക്കുക കൂടിയാണെന്ന് ഈ ദിനം അടിവരയിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.