തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോക്ടർ കെ വി വിശ്വനാഥന് സ്ഥിരം നിയമനം. അദ്ദേഹം നിലവിൽ ഡി എം ഇയുടെ ചുമതല വഹിക്കുകയായിരുന്നു. (Dr. KV Viswanathan appointed as Director of Medical Education Department)
അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പ്രൊഫസർ ആയിരുന്നു. ഡോക്ടർ വിശ്വനാഥന് നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണ് എന്ന് ആരോപണവും ഉയർന്നിരുന്നു.
12 അംഗ ലിസ്റ്റിലെ ആറാമത്തെയാൾ ആയിരുന്നു അദ്ദേഹം.