മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ കുഴഞ്ഞുവീണയാൾക്ക് രക്ഷകനായി ഡോ. ജോ ജോസഫ്; സിപിആർ നൽകി ജീവൻ രക്ഷിച്ചു | Dr. Joe Joseph

വിവരം അറിഞ്ഞ് വേദിയിൽ നിന്നും ഉടൻ പിന്നിലേക്ക് ഓടിയെത്തിയ ഡോ. ജോ ജോസഫ്, രോഗിക്ക് ബോധം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കി സമയം പാഴാക്കാതെ സിപിആർ നൽകി
Dr. Joe Joseph
Updated on

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനിടെ കുഴഞ്ഞുവീണ പത്തനംതിട്ട സ്വദേശിയായ സജിക്ക് രക്ഷകനായി ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫ് (Dr. Joe Joseph). മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയിലാണ് സദസ്സിന്റെ പിന്നിലിരുന്ന സജി ബോധരഹിതനായി വീണത്.

വിവരം അറിഞ്ഞ് വേദിയിൽ നിന്നും ഉടൻ പിന്നിലേക്ക് ഓടിയെത്തിയ ഡോ. ജോ ജോസഫ്, രോഗിക്ക് ബോധം നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കി സമയം പാഴാക്കാതെ സിപിആർ നൽകി. മൂന്നു തവണ സിപിആർ ആവർത്തിച്ചപ്പോൾ സജി സ്വയം ശ്വാസമെടുക്കാൻ തുടങ്ങുകയും ബോധം തിരിച്ചു കിട്ടുകയും ചെയ്തു.

ഇത് ഹൃദയാഘാതമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ, മുഖ്യമന്ത്രിക്ക് അകമ്പടിയായെത്തിയ ആംബുലൻസിൽ തന്നെ സജിയെ ലിസി ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി. ഡോ. ജോ ജോസഫ് ആംബുലൻസിൽ ഒപ്പം കയറി ആശുപത്രിയിലേക്ക് പോവുകയും ചെയ്തു.

ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾക്ക് ശേഷം പത്തനംതിട്ടയിൽ നിന്ന് ജോലി ആവശ്യത്തിനായി എത്തിയതാണ് സജി എന്ന് ഡോക്ടർ ചോദിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്താനും ബന്ധുക്കളെ വിവരമറിയിക്കാനും ഡോക്ടർ നിർദേശം നൽകി. രോഗി അപകട നില തരണം ചെയ്തു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി കൂടിയായിരുന്ന ഡോ. ജോ ജോസഫ് സമ്മേളന സ്ഥലത്തേക്ക് മടങ്ങിയത്.

Summary

Dr. Joe Joseph, a cardiologist and former MLA candidate, played the role of a lifesaver when an attendee named Saji collapsed during the Chief Minister's event at Kaloor Stadium in Kochi. Recognizing the attendee was unconscious, Dr. Joseph immediately administered Cardiopulmonary Resuscitation (CPR), successfully reviving the patient after three attempts.

Related Stories

No stories found.
Times Kerala
timeskerala.com