Dr. Harris : 'പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താ സമ്മേളനം ഞെട്ടിച്ചു, പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ല, ലോകം മുഴുവൻ കള്ളനായി ചിത്രീകരിച്ചു, ആർക്കെതിരെയും പരാതിയുമായി മുന്നോട്ടില്ല': ഡോ. ഹാരിസ്

ഇനിയും തന്‍റെ വകുപ്പ് മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ അവരുടെ പിന്തുണ ആവശ്യമാണ് എന്നും, പല ചികിത്സ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒന്നിച്ചാലേ മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനം മുന്നോട്ട് പോവുകയുള്ളുവെന്നും ഡോക്ടർ ഹാരിസ് പ്രതികരിച്ചു.

Published on

തിരുവനന്തപുരം : തന്നെ ലോകം മുഴുവൻ കള്ളനായി ചിത്രീകരിച്ചുവെന്നും പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ല എന്നും പറഞ്ഞ് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തി. തന്നെ അറിയാവുന്നവർ പോലും സഹായിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Dr. Harris's response)

റിപ്പോർട്ട് തന്നോട് ചോദിച്ച് തയ്യാറാക്കാമായിരുന്നുവെന്നും, തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാര്‍ത്താ സമ്മേളനം ഞെട്ടിച്ചുവെന്നും, പിന്നിൽ നിന്ന് കുത്തുമെന്ന് കരുതിയില്ല എന്നും പറഞ്ഞ അദ്ദേഹം, ആർക്കെതിരെയും ഒരു പരാതിയുമായും മുന്നോട്ട് പോകാനില്ല എന്നും വ്യക്തമാക്കി.

ഇനിയും തന്‍റെ വകുപ്പ് മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ അവരുടെ പിന്തുണ ആവശ്യമാണ് എന്നും, പല ചികിത്സ വകുപ്പുകളിലെ ഡോക്ടര്‍മാര്‍ ഒന്നിച്ചാലേ മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനം മുന്നോട്ട് പോവുകയുള്ളുവെന്നും ഡോക്ടർ ഹാരിസ് പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com