തിരുവനന്തപുരം: വിവാദങ്ങൾ ശക്തമാകുന്നതിനിടയിൽ ഒരാഴ്ചത്തെ മെഡിക്കൽ ലീവിൽ പോയിരുന്ന ഡോ. ഹാരിസ് ഇന്ന് ജോലിയിൽ തിരികെ പ്രവേശിക്കും(Dr. Harris). കെജിഎംസിടിഎയ്ക്ക് ഹാരിസിനെതിരെ നടപടി ഉണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതിന് പിന്നാലെയാണ് തീരുമാനം.
സർക്കാരും ഡോ. ഹാരിസിനെതിരായ അന്വേഷണം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സൗകര്യങ്ങളിൽ പഠനം വേണമെന്ന് ആവശ്യപ്പെട്ട് കെ.ജി.എം.സി.ടി.എ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്താനിരിക്കുകയാണ്.
മെഡിക്കൽ കോളേജിലെ ശാസ്ത്രക്രിയാ വിഭാഗത്തിലെ അരക്ഷിതാവസ്ഥ തുറന്നു കാട്ടിയതിന് പിന്നാലെയാണ് ഡോ. ഹാരിസ് വിവാദങ്ങളിൽ അകപ്പെട്ടത്. ഇദ്ദേഹത്തിനെതിരെ സർക്കാരും ആരോഗ്യവിഭാഗവും രംഗത്തെത്തുകയായിരുന്നു.