Dr. Harris : 'ഒരു ഉപകരണവും കാണാതായിട്ടില്ല, ഉപയോഗിക്കാത്തത് കൊണ്ട് മാറ്റി വച്ചതാണ്, ഏത് അന്വേഷണത്തോടും സഹകരിക്കും': ഡോക്ടർ ഹാരിസ് ചിറയ്ക്കൽ

പലവട്ടം അതിൻ്റെ ഫോട്ടോ കളക്ട്രേറ്റിലേക്ക് അയച്ചിട്ടുണ്ടെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി
Dr. Harris : 'ഒരു ഉപകരണവും കാണാതായിട്ടില്ല, ഉപയോഗിക്കാത്തത് കൊണ്ട് മാറ്റി വച്ചതാണ്, ഏത് അന്വേഷണത്തോടും സഹകരിക്കും': ഡോക്ടർ ഹാരിസ് ചിറയ്ക്കൽ
Published on

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായി എന്ന റിപ്പോർട്ട് തള്ളി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തി. ഒരു ഉപകരണവും കാണാതായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.(Dr. Harris on Missing instrument)

ഉപയോഗിക്കാത്തതിനാൽ അത് മാറ്റിവച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് അന്വേഷണങ്ങളോടും സഹകരിക്കുമെന്ന് ഡോക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ വർഷവും ഓഡിറ്റ് നടത്തുന്നുണ്ടെന്നും, ഉപയോഗ പരിചയമുള്ള ഡോക്ടർമാർ ഇല്ലാത്തത് കൊണ്ട് ഓസിലോസ്കോപ്പ് നിലവിൽ ഉപയോഗിക്കുന്നില്ലെന്നും പറഞ്ഞ അദ്ദേഹം, ചില പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ഇത് മാറ്റിവച്ചതെന്നും പറഞ്ഞ ഡോക്ടർ ഹാരിസ്, അത് അവിടെ തന്നെയുണ്ടെന്നും വ്യക്തമാക്കി. പലവട്ടം അതിൻ്റെ ഫോട്ടോ കളക്ട്രേറ്റിലേക്ക് അയച്ചിട്ടുണ്ടെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com