
തിരുവനന്തപുരം : മെഡിക്കല്‍ കോളജിലെ ഡോ ഹാരിസ് ഹസ്സന്റെ വെളിപ്പെടുത്തലില്‍ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്.
ഡോ. ഹാരിസിനെതിരെ അച്ചടക്ക നടപടിയ്ക്ക് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ഇല്ല. ഉപകരണങ്ങള്‍ വാങ്ങുന്ന രീതി കാലോചിതമായി പരിഷ്‌കരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നു. എച്ച്ഡിഎസിന്റെ ഫയല്‍നീക്കം സുഗമമാക്കണം, ഫയല്‍ കടന്നുപോകുന്ന തട്ടുകള്‍ കുറയ്ക്കണം എന്നീ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.