തിരുവനന്തപുരം : തനിക്കെതിരെ പ്രവർത്തിച്ച സഹപ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചുവെന്നും അവർക്ക് കാലം മാപ്പ് നൽകട്ടെ എന്നുമാണ് അദ്ദേഹം പറഞ്ഞത്. (Dr. Harris against his colleagues )
കെ ജി എം സി ടി എ ഗ്രൂപ്പിൽ ആയിരുന്നു ഈ സന്ദേശം. കേരളം ഒപ്പം നിന്നപ്പോഴും ചില സഹപ്രവർത്തകർ ജയിലിൽ അയക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിനാണയങ്ങൾക്ക് വേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്ക് വരെ എത്തിക്കാൻ ശ്രമിച്ചവർ ഉണ്ടെന്നും, സാധാരണക്കാരന് വേണ്ടി സംസാരിച്ചപ്പോൾ ചില ഡോക്ടർമാർ പ്രതിജ്ഞയ്ക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും ഡോക്ടർ ഹാരിസ് ചൂണ്ടിക്കാട്ടി.