Dr. Harris : 'കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണം മാലിന്യം വലിച്ചെറിയൽ, ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമില്ല, തമിഴ്‌നാട്ടിലും കർണാടകയിലും രോഗം ബാധിക്കുന്നില്ല': ഡോ. ഹാരിസ് ചിറയ്ക്കൽ

ഇത് പരിഹരിക്കുക സമൂഹത്തിൻ്റെ ആകെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു
Dr. Harris about Amoebic Encephalitis
Published on

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരത്തിന് കാരണം മാലിന്യം വലിച്ചെറിയലാണെന്ന് പറഞ്ഞ് ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. കേരളത്തിൽ ഏകദേശം 140 പേരെ രോഗം ബാധിച്ചു കഴിഞ്ഞുവെന്നും, 26 മരണങ്ങളും ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (Dr. Harris about Amoebic Encephalitis )

തമിഴ്‌നാട്ടിലും കർണാടകയിലും ഈ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും, കാരണം തേടി റിസർച്ച് ചെയ്യേണ്ട ആവശ്യമില്ല എന്നും അദ്ദേഹം തുറന്നടിച്ചു. മാലിന്യം വലിച്ചെറിയൽ തന്നെയാണ് കാരണമെന്നാണ് ഡോക്ടർ ഹാരിസ് പറഞ്ഞത്.

സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഇത് പരിഹരിക്കുക സമൂഹത്തിൻ്റെ ആകെ ബാധ്യതയാണെന്നും, ഡോക്ടറെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com