Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeKerala'കൂടുതൽ പഠിക്കാനുണ്ട്': കാലടി സംസ്കൃത സർവകലാശാല VCയായി ഡോ. സിസ തോമസ്...

‘കൂടുതൽ പഠിക്കാനുണ്ട്’: കാലടി സംസ്കൃത സർവകലാശാല VCയായി ഡോ. സിസ തോമസ് ചുമതലയേറ്റു | Dr. Ciza Thomas

🎙️ Latest Podcast

എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. നിലവിലെ വിസി ഡോ. കെ.കെ. ഗീതാകുമാരിയെ നീക്കം ചെയ്തുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി. സിസാ തോമസിന് അധിക ചുമതല കൂടി നൽകുകയായിരുന്നു.(Dr. Ciza Thomas takes charge as VC of Kalady Sanskrit University)

ബിഎഫ്എ തോറ്റ വിദ്യാർത്ഥിക്ക് എംഎഫ്എ പ്രവേശനം നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടാണ് വിസിയുടെ പുറത്താക്കലിൽ കലാശിച്ചത്. 2005-ൽ ബിഎഫ്എ പരീക്ഷ പാസാകാതെ പഠനം അവസാനിപ്പിച്ച വിദ്യാർത്ഥിക്ക് 2021-ൽ നിയമവിരുദ്ധമായി എംഎഫ്എ പ്രവേശനം നൽകി.

ഈ വിഷയത്തിൽ ഗവർണർ വിശദീകരണം തേടുകയും ഫയലുകൾ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തെങ്കിലും വിസി അതിന് തയ്യാറായില്ല. തോറ്റ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണറുടെ ഉത്തരവും വിസി അവഗണിച്ചു. ഇതോടെയാണ് ഗവർണർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. സർവകലാശാല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ശമ്പള പ്രതിസന്ധിയും ഗൗരവകരമാണെന്ന് സിസ തോമസ് പറഞ്ഞു. സാമ്പത്തിക വിഷയങ്ങളിൽ ഉടൻ ഇടപെടും. നാളെ സർവകലാശാലയിലെത്തുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവുമായി ചർച്ച നടത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.