Kerala
ഓണാഘോഷത്തിന് മുണ്ടുടുത്ത് വരരുത് ; പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂര മർദ്ദനം |Ragging
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
കോഴിക്കോട് : പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു.കോഴിക്കോട് സാമൂതിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്.തോളെല്ലിന് പൊട്ടലേറ്റ വിദ്യാര്‍ത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. കൈയ്യിലും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.
മർദ്ദനമേറ്റ കുട്ടിയുടെ പിതാവ് കസബ പൊലീസില്‍ പരാതി നല്‍കി.പതിനഞ്ചോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് മകനെ മര്‍ദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. റാഗ് ചെയ്യുമ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപനത്തതിന് കാരണമായതെന്നും സീനിയേഴ്‌സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് തന്നെ മര്‍ദ്ദിച്ചതെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു.