അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള ആ​ർ​ജ​വം അ​ടി​യ​റ​വ് വ​യ്ക്ക​രു​ത് ; പോ​രാ​ട്ടം തു​ട​രും : പി.​പി. ദി​വ്യ

സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളിയതിന് പിന്നാലെ പി.പി ദിവ്യയുടെ പ്രതികരണം.
naveen babu death
Updated on

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ പി.പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു.

ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്റെ വരികളും ചിത്രവുമാണ് ദിവ്യ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.....

'എല്ലാപ്രതിസന്ധിയെയും ഏതവസരത്തിലും മറികടക്കാനാവണം, അനീതി കണ്‍കുളിര്‍ക്കെ കാണാനുള്ള കരുത്തും അഭിപ്രായം പറയാനുള്ള ആര്‍ജ്ജവവും അടിയറവ് വെക്കരുത്, പോരാട്ടം തുടരുക തന്നെ ചെയ്യും'.

നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ അപ്പീൽ തള്ളിയ ഡിവിഷൻ ബഞ്ച് വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com