ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട ; ഷൈനിനൊപ്പമുള്ള ചിത്രം പങ്കുവച്ച് റിനി |Rini ann george

കെ.ജെ. ഷൈനിന് ഒപ്പമുള്ള ചിത്രവും റിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
Rini-ann-george
Published on

കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഎം നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്. അശ്ലീല കഥകൾ കൊണ്ട് പൊതുരംഗത്തുള്ള സ്ത്രീകളെ തളർത്താനാവില്ലെന്നും ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട എന്നുമാണ് റിനി ആൻ ജോർജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കെ.ജെ. ഷൈനിന് ഒപ്പമുള്ള ചിത്രവും റിനി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

റിനി ആൻ ജോർജിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം....

സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതു രംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്... ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട...

അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും..മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും... സൈബർ ഇടങ്ങളിലെ സ്ത്രീ ഹത്യക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായ ഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യും...

Related Stories

No stories found.
Times Kerala
timeskerala.com