'തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാം എന്ന് കരുതേണ്ട': ശബരിമല സ്വർണ്ണക്കൊള്ള കേസിൽ K മുരളീധരൻ | Sabarimala

ഭരണസമിതിയിൽ ഇടത് അംഗവും ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു
Don't even think of saving the minister by trapping the Thantri, K Muraleedharan on Sabarimala gold theft case
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ. മുരളീധരൻ. വാജിവാഹനം തന്ത്രിക്ക് നൽകിയ സമയത്ത് ദേവസ്വം ഭരണസമിതിയിൽ ഇടത് അംഗവും ഉണ്ടായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം മറുപടി പറയട്ടെയെന്നും മുരളീധരൻ വെല്ലുവിളിച്ചു.(Don't even think of saving the minister by trapping the Thantri, K Muraleedharan on Sabarimala gold theft case)

മന്ത്രിയെ കേസിൽ നിന്ന് ഒഴിവാക്കാൻ ഇത്തരം വഴിതിരിച്ചുവിടൽ തന്ത്രങ്ങൾ പയറ്റിയാലും യുഡിഎഫ് പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ല. തന്ത്രിയെ കുടുക്കി മന്ത്രിയെ രക്ഷിക്കാം എന്ന് കരുതേണ്ട എന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് (എം) മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട 'പുസ്തകം' അടച്ചുവെന്ന് ജോസ് കെ. മാണി തന്നെ പറഞ്ഞതാണ്. പുസ്തകം തുറക്കാതെ തന്നെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയെന്നും മുരളീധരൻ പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com