പത്തനംതിട്ട : ശല്യം സഹിക്കാൻ കഴിയാതെ വന്നതിനാലാണ് ഭർതൃപിതാവിനെ മർദിച്ചതെന്ന് വിശദീകരണവുമായി യുവതി. മകൻ സിജുവും മരുമകൾ സൗമ്യയും ചേർന്ന് തങ്കപ്പൻ എന്നയാളെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. (Domestic Abuse case Pathanamthitta)
ഇയാൾ മദ്യപിച്ചെത്തി മർദിക്കുമെന്നാണ് സൗമ്യ പറയുന്നത്. തൻ്റെ അമ്മയുടെ മുന്നിൽ വച്ച് പോലും മുടിക്കുത്തിന് പിടിച്ചുവെന്നും, മദ്യപിച്ച് കഴിഞ്ഞാൽ സ്ഥിരമായി പ്രശ്നമുണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇത്രയും നാൾ ഉപദ്രവം സഹിച്ചാണ് കഴിഞ്ഞിരുന്നതെന്നും, എന്നാൽ അന്ന് പ്രകോപിതയായി എന്നും യുവതി വ്യക്തമാക്കി.
അടൂർ പോലീസ് കേസെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ, പിന്നീട് തങ്കപ്പൻ പരാതിയില്ല എന്ന് അറിയിച്ചതോടെ അവരെ വിട്ടയച്ചു.