വയനാട് : സുൽത്താൻ ബത്തേരിയിൽ ഇറങ്ങിയ പുലിക്കായി വച്ച കൂട്ടിൽ പുലിക്ക് പകരം കുടുങ്ങിയ തെരുവ് നായ നിസാരമായി പുറത്തിറങ്ങിയത് കണ്ട് അമ്പരന്ന് നാട്ടുകാർ. (Dog trapped in leopard cage)
ഇത് ഇരുമ്പഴിയുള്ള കൂട് ആണെങ്കിലും, അടിഭാഗം പ്ലൈവുഡാണ്. മഴയിൽ കുതിർന്ന് ഇത് തകർന്നിരുന്നു.
ഇതോടെയാണ് നായ പുറത്തിറങ്ങിയത്. നാട്ടുകാർ ചോദിക്കുന്നത് ഈ കൂട്ടിൽ പുലി കുടുങ്ങിയാൽ അവസ്ഥ എന്തായിരിക്കുമെന്നാണ്.