
തിരുവനന്തപുരം : കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ ഒ പി ബഹിഷ്‌കരണ സമരം ഇന്നാണ്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരമാണിത്. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായ ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. (Doctors OP boycott protest today)
കെ ജി എം സി ടി എ പറഞ്ഞത് സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഇല്ലാത്തതിനാലാണ് ഈ തീരുമാനമെന്നാണ്. അതേസമയം, മെഡിക്കൽ കോളേജുകളിൽ ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം ഉണ്ടായിരിക്കും.
കൂടാതെ, ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു.