മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ സമരത്തിൽ

മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ സമരത്തിൽ
Published on

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ നാളെ 24 മണിക്കൂർ പണിമുടക്കുന്നു. കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. അവശ്യ സർവീസുകൾ ഒഴികെ ഒ.പി ഉൾപ്പെടെയുള്ള മറ്റ് ദൈനംദിന പ്രവർത്തനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.ക്കില്ല.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്ന് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു. ഇതിന്‍റെ ഭാ​ഗമായാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ ശനിയാഴ്ച രാവിലെ 6 മുതൽ 24 മണിക്കൂർ പ്രതിഷേധ സമരം നടത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com