മദ്യ ലഹരിയിൽ ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു | Doctor

രോഗികളും നാട്ടുകാരും ചേർന്ന് പോലീസിനെ വിവരമറിയിച്ചു
മദ്യ ലഹരിയിൽ ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു | Doctor
Updated on

തിരുവനന്തപുരം: മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയെന്ന രോഗികളുടെ പരാതിയെ തുടർന്ന് വെള്ളറട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.(Doctor taken into custody by police for being drunk at duty)

വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ജിത്തുവിനെതിരെയാണ് രോഗികളും നാട്ടുകാരും പരാതി നൽകിയത്. മദ്യപിച്ച് ആശുപത്രിയിലെത്തിയത് ചോദ്യം ചെയ്ത രോഗികളുമായി ഡോക്ടർ തർക്കത്തിലായി. സ്ഥിതി വഷളായതിനെ തുടർന്ന് രോഗികളും നാട്ടുകാരും ചേർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പാറശാല സർക്കാർ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർക്ക് വൈദ്യപരിശോധന നടത്തി. പോലീസ് കേസെടുത്തെങ്കിലും ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. രോഗികളുടെയും പരിസരവാസികളുടെയും മൊഴിപ്രകാരം, ഒരാഴ്ച മുൻപും സമാനമായ രീതിയിൽ ഡോക്ടർ മദ്യപിച്ചെത്തി രാത്രി ചികിത്സയ്ക്കെത്തിയ രോഗികളോട് മോശമായി പെരുമാറിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com