കണ്ണൂർ : കണ്ണൂരിൻ്റെ സ്വന്തം '2 രൂപ ഡോക്ടറാ'യ രൈരു ഗോപാൽ (80) അന്തരിച്ചു. അദ്ദേഹം രോഗികളിൽ നിന്നും രണ്ടു രൂപ മാത്രം വാങ്ങിയാണ് സേവനം നടത്തിയിരുന്നത്. അര നൂറ്റാണ്ടോളം കാലം ഇത്തരത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം. (Doctor Rairu Gopal passes away)
ഉച്ചയ്ക്ക് പയ്യാമ്പലത്താണ് സംസ്ക്കാര ചടങ്ങുകൾ നടക്കുന്നത്. നിർധനരുടെ ആശ്രയമായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.