എറണാകുളം : വനിത ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം ഇരാറ്റുപേട്ട അരുവിത്തുറ ചിരക്കര വീട്ടിൽ ഡോ. മീനാക്ഷി വിജയകുമാർ ആണ് (35) മരണപ്പെട്ടത്. മാറമ്പിള്ളി കുന്നു വഴി ഫ്ലാറ്റിൽ ഞായർ രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലുവ രാജഗിരി ആശുപത്രിയിലെ ഐസിയുവിൽ സർജിക്കൽ ഹെഡാണ് ഡോ.മീനാക്ഷി.ഇവരെ ഫോണിൽ വിളിച്ചിട്ടും കിട്ടാത്താതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് താമസ സ്ഥലത്തെ മുറി അടച്ചിട്ട നിലയിൽ കണ്ടെത്തിയത്.
പെരുമ്പാവൂർ പൊലീസെത്തി വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.അനസ്തേഷ്യയുടെ മരുന്ന് അമിതമായ അളവിൽ കുത്തിവച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.