Doctor : താമരശ്ശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം : ജില്ലയിലെ OPകൾ പൂർണ്ണമായും ബഹിഷ്‌കരിച്ച് പ്രതിഷേധിച്ച് ഡോക്ടർമാർ, വെട്ടിലായി രോഗികൾ

പൊലീസ് എയ്ഡ് പോസ്റ്റ് കാര്യക്ഷമമാക്കുക, അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുമായി ഇവർ കോഴിക്കോട് മിട്ടായി തെരുവിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
Doctor attacked in Kozhikode hospital
Published on

കോഴിക്കോട് : താമരശ്ശേരിയിൽ ഡ്യൂട്ടി ഡോക്ടറെ അമീബിക് മസ്‌തിഷ്‌ക്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് തലയ്ക്ക് വെട്ടിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ. ജില്ലയിലെ ഒ പികൾ മിഴുവൻ ഇവർ ബഹിഷ്‌കരിച്ചു. ഡോക്ടർമാരുടെ സമരത്തിൽ രോഗികൾ ദുരിതത്തിലായി. (Doctor attacked in Kozhikode hospital )

ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ സമരം തുടരാനാണ് ഇവരുടെ നീക്കം. കെ.ജി.എം.ഒ.എ. മിന്നൽ പണിമുടക്കിൽ ദുരിതത്തിലായ ജനങ്ങളിൽ മിക്ക പേരും ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് തിരികെ മടങ്ങി. മലയോര മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്.

പൊലീസ് എയ്ഡ് പോസ്റ്റ് കാര്യക്ഷമമാക്കുക, അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക, സുരക്ഷ ഉദ്യോഗസ്ഥരുടെ സേവനം മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളുമായി ഇവർ കോഴിക്കോട് മിട്ടായി തെരുവിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com