കോഴിക്കോട് : അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് താമരശ്ശേരിയിൽ ഡോക്ടറെ വെട്ടിയ സംഭവത്തിൽ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധവുമായി സംഘടനകൾ. കെ ജി എം ഒ എ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. (Doctor attacked in Kozhikode)
കോഴിക്കോട് ജില്ലയിൽ ഡോക്ടർമാർ പണിമുടക്കും. ഇത് മറ്റു ജില്ലകളിൽ ഒ പിയെ ബാധിക്കാത്ത രീതിയിലാണ്. ഇന്ന് വിവിധ ജില്ലകളിൽ ഐഎംഎയും പ്രതിഷേധം നടത്തും.
ഡോക്ടർ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്നാരോപിച്ചാണ് സനൂപ് ഇദ്ദേഹത്തെ ആക്രമിച്ചത്. സൂപ്രണ്ടിനെ ലക്ഷ്യം വച്ചെത്തിയ സനൂപ് വിപിനെ വെട്ടുകയായിരുന്നു.