താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച കേസ്: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും; ആശുപത്രിയിൽ ഇന്നും പണിമുടക്ക്

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച കേസ്: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും; ആശുപത്രിയിൽ ഇന്നും പണിമുടക്ക്
Published on

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ സനൂപിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നൽകും. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു. അടുത്ത ദിവസം തന്നെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് പോലീസ് നീക്കം.

അതേസമയം, ആക്രമണം നടന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഇന്നും പണിമുടക്ക് തുടരും. അത്യാഹിത വിഭാഗത്തിലും ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. കാഷ്യാലിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രമായിരിക്കും ഇന്ന് ചികിത്സ നൽകുക.

ആശുപത്രിയിൽ അടിയന്തരമായി പോലീസ് ഔട്ട്‌ പോസ്റ്റ്‌ സ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.ജി.എം.ഒ.എ. സമരം തുടരുന്നത്. എന്നാൽ, ജില്ലയിലെ മറ്റ് സർക്കാർ ആശുപത്രികളിൽ ഇന്ന് പണിമുടക്ക് ഉണ്ടാകില്ല.

Related Stories

No stories found.
Times Kerala
timeskerala.com