
ബംഗളൂരു: ഉത്തരകന്നഡയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ മലയാളി ഡ്രൈവർ അർജുന്റെ മൃതദേഹം കേരളത്തിലേക്ക് എത്തിക്കുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ ഡിഎൻഎ പരിശോധന പൂർത്തിയാക്കി മൃതദേഹം കൈമാറാനാണ് ശ്രമിക്കുന്നത്. പരിശോധനാഫലം വന്നാലുടൻ മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിന്റെ വീഴ്ചയാണ് സാംപിൾ ലാബിലേക്ക് എത്തിക്കുന്നത് വൈകാൻ കാരണമായത്.