തിരുവനന്തപുരം : നടൻ കൃഷ്ണകുമാറിൻ്റെ മകളായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരികളെ തട്ടിക്കൊണ്ടു പോയി പണം വാങ്ങിയെന്ന പരാതിയിൽ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് ക്രൈം ബ്രാഞ്ച്. (Diya Krishna's Financial fraud case)
മൂന്നു പരാതിക്കാരികളെയും കണ്ട് വിശദമായ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയത് കൃഷ്ണകുമാറിനും മകൾക്കുമെതിരായ മുൻകൂർ ജാമ്യം പരിഗണിക്കുന്ന അവസരത്തിലാണ്.
നാളെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യഹർജിയിൽ വിധി പറയുന്നത്. അതേസമയം, കേസിലെ ഒന്നാം പ്രതി വിനീതയുടെ ഭർത്താവ് ആദർശിന് ജാമ്യം അനുവദിച്ചു.