ബെംഗളുരു : ദീപാവലി പ്രമാണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളുരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.
16ന് ബംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ നിന്നും വൈകുന്നേരം മൂന്നിന് പുറപ്പെടുന്ന ട്രെയിൻ (06561) അടുത്ത ദിവസം രാവിലെ 6.20 ന് കൊല്ലത്ത് എത്തിച്ചേരും.17ന് കൊല്ലത്ത് നിന്നും 10.45ന് പുറപ്പെടുന്ന കൊല്ലം - ബംഗളൂരു കന്റോൺമെന്റ് എക്സ്പ്രസ് (06562) അടുത്ത ദിവസം രാവിലെ 3.30ന് ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിലെത്തും. തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കും.
പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് കേരളത്തിലെ സ്റ്റോപ്പുകൾ.