

കോട്ടയം: കോട്ടയം ജില്ലാതല പട്ടയമേളയും എരുമേലി തെക്ക് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും വെള്ളിയാഴ്ച (ഒക്ടോബർ 31ന) എരുമേലിയിൽ നടക്കും. എരുമേലി അസംപ്ഷൻ ഫൊറോന ചർച്ച് പാരിഷ് ഹാൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
സഹകരണം-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ് ഡോ. എൻ. ജയരാജ്, ആന്റോ ആന്റണി എം.പി, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, സി.കെ. ആശ, മാണി സി. കാപ്പൻ, ജോബ് മൈക്കിൾ, ചാണ്ടി ഉമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, എ.ഡി.എം എസ്. ശ്രീജിത്ത് എന്നിവർ പങ്കെടുക്കും.