Kerala
സ്വകാര്യ ബസുകളുടെ ദൂരപരിധി: സർക്കാർ അപ്പീൽ സമർപ്പിക്കും | private buses
കൊച്ചി: സ്വകാര്യ ബസുകളുടെ ദൂരപരിധി വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് സർക്കാർ അടിയന്തരമായി അപ്പീൽ സമർപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആർടിസിയിലെ അഭിഭാഷകരോടും മുതിർന്ന അഭിഭാഷകരോടും ഇക്കാര്യത്തിൽ ചർച്ച നടത്തിയതായും മന്ത്രി അറിയിച്ചു. (private buses)
ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന മോട്ടോർ വെഹിക്കിൾ സ്കീമിൽ കൊണ്ടുവന്ന വ്യവസ്ഥയിൽ നിന്ന് സർക്കാർ പിന്നോട്ടു പോകില്ലെന്നും സാങ്കേതിക കാര്യങ്ങളാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി പറഞ്ഞു.

