എറണാകുളം: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലേറെ ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥയിൽ സർക്കാരിനും കെഎസ്ആർടിസിക്കും വീണ്ടും തിരിച്ചടി. 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ധ് ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.