തിരുവനന്തപുരം : ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.ദേവസ്വം ബോര്‍ഡ് സംവിധാനം പിരിച്ചുവിടണം പകരം ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍. ആവഷ്യപ്പെട്ടു.
ഇടത് വലത് സര്‍ക്കാരുകള്‍ ശബരിമലയെ കൊള്ളയടിച്ചു. ദേവസ്വം ബോര്‍ഡിന് രാഷ്ട്രീയ ലക്ഷ്യം മാത്രമാണുള്ളത്. സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇതില്‍ പങ്കുണ്ടെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.
ഹിന്ദുക്കള്‍ക്ക് ആരാധനാ ഭരണ സ്വാതന്ത്ര്യം വേണം. അത് വിട്ടുതരാന്‍ സര്‍ക്കാരുകള്‍ മടിക്കുന്നതെന്തിന്. ദേവസ്വം ബോര്‍ഡുകള്‍ ക്ഷേത്രങ്ങളെ ഭയിക്കാന്‍ നിയുക്തരാകുന്നത് രാഷ്ട്രീയ പരിഗണനവച്ച് മാത്രമാണ്. അവിടെ ഭക്തരുടെ വികാരം പരിഗണിക്കാറില്ല. അയ്യപ്പസംഗമത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്.
കോണ്‍ഗ്രസും ബിജെപിയും ഹിന്ദുക്കളെ വഞ്ചിച്ചവരാണ്. സര്‍ക്കാര്‍ എന്തിനാണ് ഹിന്ദുക്കളുടെ ക്ഷേത്രം ഭരിക്കുന്നതെന്ന് ഇരുപാര്‍ട്ടികളും പറയണം. ഇത് വ്യവസ്ഥിതിയുടെ തകരാറാണ്. അതില്‍ മാറ്റം വരണം. ദേവസ്വം നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.