വി​വാ​ദ പ​രാ​മ​ർ​ശം; പി.​സി.​ജോ​ര്‍​ജ് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യേ​ക്കും

കേ​സി​ൽ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് ജോ​ർ​ജ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക
വി​വാ​ദ പ​രാ​മ​ർ​ശം; പി.​സി.​ജോ​ര്‍​ജ് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യേ​ക്കും
Updated on

കോ​ട്ട​യം : ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ മു​സ്‌​ലിം വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ കേ​സി​ൽ മു​ൻ എം​എ​ൽ​എ പി.​സി.​ജോ​ര്‍​ജ് ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യേ​ക്കും. കേ​സി​ൽ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​ണ് ജോ​ർ​ജ് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക. യൂ​ത്ത് ലീ​ഗ് ഈ​രാ​റ്റു​പേ​ട്ട മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഈ​രാ​റ്റു​പേ​ട്ട​യി​ലെ ജോ​ർ​ജി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാ​മെ​ന്ന് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com