
തൃശൂർ: കുഴൽ കിണർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. കല്ലമ്പാറ കൊച്ചുവീട്ടിൽ മോഹനനാണ് (60) വെട്ടേറ്റത്. അയൽവാസിയായ കല്ലമ്പാറ ചേലക്കാതടത്തിൽ ഏലിയാസ് ആണ് ആക്രമിച്ചത്. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്. തൃശൂർ കല്ലംപാറയിൽ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.