ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് പുറത്താക്കണം: പ്രമേയം പാസാക്കി സമസ്ത നേതാക്കൾ | Dispute in Samastha

ഉമർ ഫൈസിക്കെതിരെ സമസ്തയുടെയും, എസ് വൈ എസിൻ്റെയും സംസ്ഥാന നേതാക്കൾ തന്നെ തുറന്നടിക്കുകയായിരുന്നു
ഉമർ ഫൈസി മുക്കത്തെ മുശാവറയിൽ നിന്ന് പുറത്താക്കണം: പ്രമേയം പാസാക്കി സമസ്ത നേതാക്കൾ | Dispute in Samastha
Updated on

മലപ്പുറം: സമസ്തയിലെ തർക്കം തെരുവിലേക്ക് പടരുകയാണ്. പണ്ഡിതസഭയായ മുശാവറയിൽ നിന്ന് പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പ്രസ്താവന നടത്തിയ ഉമർ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാണ് ഒരു വിഭാഗം സമസ്ത നേതാക്കളുടെ ആവശ്യം.(Dispute in Samastha )

ഇവർ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കി. നടപടിയുണ്ടായത് എടവണ്ണപ്പാറയിൽ പൊതുസമ്മേളനം വിളിച്ചാണ്.

ഉമർ ഫൈസി മുക്കം മലപ്പുറം എടവണ്ണപ്പാറയിൽ തന്നെയാണ് പാണക്കാട് സാദിഖലി തങ്ങളുടെ ഖാസി സ്ഥാനം ചോദ്യം ചെയ്‌തുകൊണ്ട് വിവാദ പ്രസംഗം നടത്തിയത്. ഇവിടെയാണ് സമസ്തയിലെ മറുവിഭാഗം ആദർശ സമ്മേളനം എന്ന പേരിൽ പൊതുസമ്മേളനം നടത്തിയത്.

ഉമർ ഫൈസിക്കെതിരെ സമസ്തയുടെയും, എസ് വൈ എസിൻ്റെയും സംസ്ഥാന നേതാക്കൾ തന്നെ തുറന്നടിക്കുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com