സത്യപ്രതിജ്ഞയുടെ ഒന്നാം വാർഷിക ദിനത്തിൽ തന്നെ പുറത്താക്കൽ: മറ്റാർക്കുമില്ലാത്ത ഒരു പ്രത്യേക തരം റെക്കോർഡുമായി രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil

അറസ്റ്റ് ഭീതി ശക്തമായി.
Dismissal on the first anniversary of swearing-in, Rahul Mamkootathil holds a unique record like no other
Updated on

തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട് ഒളിവിലിരിക്കുന്ന പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത് അദ്ദേഹത്തിന്റെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാർഷിക ദിനത്തിൽ. 2024 ഡിസംബർ 4-നാണ് രാഹുൽ പാലക്കാട് നിന്നുള്ള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.(Dismissal on the first anniversary of swearing-in, Rahul Mamkootathil holds a unique record like no other)

ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരെ കോൺഗ്രസ് കടുത്ത നടപടി സ്വീകരിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭാംഗത്വത്തിലും ചോദ്യങ്ങൾ ഉയരുകയാണ്. ഗുരുതര കുറ്റം ചുമത്തപ്പെടുകയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, സ്പീക്കർ എ.എൻ. ഷംസീറിൻ്റെ കോർട്ടിലാണ് ഇനി പന്ത്. രാഹുൽ സ്വയം രാജിവെച്ചില്ലെങ്കിൽ അദ്ദേഹത്തെ അയോഗ്യനാക്കുന്നതടക്കം തീരുമാനത്തിലേക്ക് പോകാൻ സ്പീക്കർക്ക് അധികാരമുണ്ടാകും. എന്ത് നടപടിയെടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കപ്പെടുന്നത്.

ബി.ജെ.പി.ക്ക് ശക്തമായ സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനൊടുവിലാണ് രാഹുൽ വിജയിച്ചത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ വടകരയിൽ നിന്ന് വിജയിച്ചതിനെ തുടർന്നാണ് പാലക്കാട് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെ പോൾ ചെയ്ത 1.38 ലക്ഷം വോട്ടിൽ 58,389 വോട്ട് നേടിയ രാഹുൽ, 18,840 വോട്ടുകൾക്കാണ് വിജയിച്ചത്. 2016-ൽ ഷാഫി പറമ്പിൽ നേടിയ 17,483 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം മറികടന്ന് യു.ഡി.എഫ്. നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു ഇത്. ഇവിടെ സി.പി.എം. പിന്തുണയോടെ പി. സരിൻ ഇടത് സ്ഥാനാർത്ഥിയായും സി. കൃഷ്ണകുമാർ ബി.ജെ.പി. സ്ഥാനാർത്ഥിയായും മത്സരിച്ചു. 2024 നവംബർ 23 ശനിയാഴ്ചയാണ് ഫലം പ്രഖ്യാപിച്ചത്.

ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ രണ്ട് മാസത്തോളം പാലക്കാട് നിന്നും വിട്ടുനിന്നു. പോലീസ് സ്വമേധയാ കേസെടുത്തതോടെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുകയും ചെയ്തു. പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയതോടെയാണ് എഫ്.ഐ.ആർ. ചുമത്തിയത്. എട്ട് ദിവസമായി രാഹുൽ ഒളിവിലാണ്. ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ഭീതി ശക്തമായി.

Related Stories

No stories found.
Times Kerala
timeskerala.com