മന്ത്രി ഗണേഷ് കുമാറുമായുള്ള ചര്‍ച്ച; സ്വകാര്യ ബസ് സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറി |private bus strike

ചര്‍ച്ചയ്ക്ക് പിന്നാലെ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്നും പിന്മാറി.
minister ganesh kumar
Published on

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 22ന് നടത്താനിരുന്ന സമരത്തിൽ നിന്ന് ഒരു വിഭാ​ഗം പിന്‍മാറിയതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് പിന്നാലെ ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം പണിമുടക്കില്‍ നിന്നും പിന്മാറി. സംഘടന ആവശ്യപ്പെട്ട കാര്യങ്ങളിൽ 99 ശതമാനവും അം​ഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

140 കിലോമീറ്റര്‍ അധികം ഓടുന്ന ബസ്സുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക.വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധനയും, ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കുകയും ചെയ്യണമെന്നതാണ് ആവശ്യങ്ങള്‍. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്ന് മന്ത്രി ചർച്ചയിൽ നിലപാട് അറിയിച്ചു.

അതുപോലെ പുതിയ പെര്‍മിറ്റുകള്‍ പുതിയ വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രമാക്കും. കടലാസ് എഴുതിക്കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കും. ബസുകള്‍ തമ്മിലുള്ള സമയക്രമം പാലിക്കണം. അത് തൊഴിലാളി സംഘടനകള്‍ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com