തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാര്‍ സഭ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ച്ചയെക്കുറിച്ച് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ചുള്ള വിഷയം കൂടിക്കാഴ്ചയിൽ ചർച്ചയായി.നടന്നത് തീർത്തും സൗഹൃദ സന്ദർശനം ആയിരുന്നുവെന്നും അദേഹം പറഞ്ഞു.
നിങ്ങളെ സേവിക്കാന്‍ ഞാനുണ്ട് എന്നാണ് മോദി സിറോ മലബാര്‍ സഭ പ്രതിനിധികളോട് പറഞ്ഞു. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല.മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്നാവശ്യപ്പെട്ട് സിറോ മലബാര്‍ സഭ പ്രധാനമന്ത്രിക്ക് കത്തുനല്‍കിയെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
സീറോ മലബാർ സഭ നേതൃത്വമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ആയിരുന്നു കൂടിക്കാഴ്ച. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു കൂടിക്കാഴ്ച.