
ഷൊർണൂർ: ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് വരെ വൈകുന്നേരം 5.45നും 6.45 നും ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെൽഫേർ അസോസിയേഷന്‍ ഭാരവാഹികള്‍ സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എൻ സിങിനെ കണ്ട് നിവേദനം നല്‍കി. വൈകീട്ട് നാല് മണി മുതല്‍ മൂന്ന് മണിക്കൂറിലധികം മലബാറിലേക്ക് ഒരു ട്രെയിന്‍ പോലും ഇല്ലാത്തത് മൂലം യാത്രക്കാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനറൽ മാനേജരെ അറിയിച്ചു. വിഷയത്തിൽ ഡിവിഷണൽ റെയില്‍വേ മാനേജർക്കും നിവേദനം നല്‍കിയിരുന്നു.