

തിരുവല്ല: സി.പി.എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി. ആന്‍റണിയെ ചുമതലകളിൽ നിന്ന് നീക്കി. ഫ്രാൻസിസ് വി. ആന്റണിയെ ജില്ല കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി സ്വീകരിച്ചത്. ജില്ല കമ്മിറ്റി അംഗം സതീഷ് കുമാറിന് ഏരിയ സെക്രട്ടറിയുടെ ചുമതല നൽകി.