
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു. ഗംഗാവലിപ്പുഴയിൽ നിന്ന് ഈശ്വർ മാൽപെ പുറത്തെടുത്ത ക്യാബിനും ടയറുകളും അര്‍ജുന്റെ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.(Today's search for Arjun is over)
ഞായറാഴ്ച തെരച്ചിൽ തുടരുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം പ്രദേശത്ത് രണ്ട് മണിക്കൂർ കൂടി ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടരും. നാവികസേന അടയാളപ്പെടുത്തിയ നാല് പോയിന്റുകളിലാണ് പരിശോധന തുടരുക.