സ്ത്രീയെ പരിശുദ്ധയാക്കുന്ന കാഴ്ചപ്പാടിനോട് യോജിപ്പില്ല; അഖിൽ മാരാർ
കോഴിക്കോട്: ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച സിദ്ദീഖിന്‍റെ നടപടി ധാർമികമെന്ന് സംവിധായകൻ അഖിൽ മാരാർ. സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കണം, സ്ത്രീ സമൂഹത്തിന് വേണ്ടി വാദിക്കണം എന്ന് പറയുന്നതിനോടൊപ്പം ഈ സംരക്ഷണവും നിയമവുമൊക്കെ പുരുഷന് നേരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്ന ഒന്നായി മാറുന്നുണ്ടോ എന്ന സംശയവും ഉയരുന്നുണ്ട്. ഒരു പുരുഷൻ പരാതിപ്പെടുമ്പോൾ അറിയാം, ഒരു സ്ത്രീ ഏത് രീതിയിലാണ് ആക്രമിക്കുന്നതെന്ന്. ആണായാലും പെണ്ണായാലും മനുഷ്യരാണ്. ആരോപണങ്ങളെല്ലാം പുരുഷനിലേക്ക് തിരിക്കുകയും സ്ത്രീയെ പരിശുദ്ധയാക്കുകയും ചെയ്യുന്ന കാഴ്ചപ്പാടിനോട് യോജിക്കാൻ സാധിക്കില്ലെന്നും അഖിൽ ചൂണ്ടിക്കാട്ടി.
ശാരീരികമായി മാത്രമല്ല ഒരു പുരുഷനെ തകർക്കാൻ സാധിക്കുക. എത്രയോ സ്ത്രീകൾ കേരളത്തിലും ലോകത്തിന്‍റെ പല കോണുകളിലും എത്രയോ പുരുഷന്മാരെ മാനസികമായിട്ട് തകർത്തിരിക്കുന്നു. ശാരീരികമായി പുരുഷൻ കരുത്താനാണെന്ന് ചൂണ്ടിക്കാട്ടി മാത്രം പറയുന്നത് ശരിയല്ലെന്നും അഖിൽ മാരാൻ പറഞ്ഞു.