യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയയ്ക്ക് നേരേ ആക്രമണം |shajan skaria

വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു.
shajan-skaria
Published on

ഇടുക്കി : യൂട്യൂബ് ചാനൽ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദ്ദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. മൂന്ന് പേര്‍ ചേര്‍ന്ന് ഷാജന്‍ സ്‌കറിയയെ ആക്രമിക്കുകയായിരുന്നു.

ഇന്ന് വൈകീട്ട് ഇടുക്കിയിലാണ് സംഭവം നടന്നത്. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ഷാജനെ മർദിക്കുകയായിരുന്നു. ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴി മങ്ങാട്ട് കവലയിലാണ്‌ ആക്രമണം നടന്നത്.

പരുക്കേറ്റ ഷാജന്‍ സ്‌കറിയെ പോലീസ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com