ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനാം; സിസാ തോമസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല

ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനാം; സിസാ തോമസിനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല

Published on

സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിന് പിന്നാലെ ഡിജിറ്റല്‍ സര്‍വകലാശാല വിസി നിയമനത്തിലും സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, ഗവര്‍ണര്‍ക്കും സിസ തോമസിനും നോട്ടീസ് നൽകി.

ഹര്‍ജിയില്‍ മൂന്നാഴ്ചയ്ക്കുള്ളിൽ നിലപാട് വ്യക്തമാക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹര്‍ജി സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനെതിരായ ഹര്‍ജിക്കൊപ്പം പരിഗണിക്കുമെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ വ്യക്തമാക്കി. ചട്ടങ്ങള്‍ പാലിച്ചില്ല സിസ തോമസിന്റെ നിയമനമെന്നും അതുകൊണ്ട് റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ സര്‍ക്കാരിന്റെ ആവശ്യം.

Times Kerala
timeskerala.com