
കൽപ്പറ്റ: ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനുമായുള്ള ഭിന്നതയെ തുടർന്ന് കെ.കെ.വിശ്വനാഥൻ വയനാട് യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചു. വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കെ.കെ.വിശ്വനാഥൻ മുന്നണിയുടെ നേതൃസ്ഥാനം രാജിവച്ചത്. ഡിസിസി പ്രസിഡന്റിന് ഗ്രൂപ്പ് കളിക്കാനാണ് താത്പര്യമെന്നും ജില്ലയില്‍ കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുയാണെന്നും കെ.കെ.വിശ്വനാഥൻ ആരോപിച്ചു.
കെപിസിസിയുടെ മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് പുനഃസംഘടന നടത്തുന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പഴയ ഡിഐസിക്കാരെയും എ വിഭാഗത്തിൽ നിന്ന് ഒരു വിഭാഗത്തെയും ചേർത്തുപിടിച്ചാണ് ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനം. സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ പാർട്ടി വിട്ടുപോകുമെന്നും വിശ്വനാഥൻ പറഞ്ഞു.