
വയനാട് : ഡീസൽ പ്രതിസന്ധി രൂക്ഷമായതിനാൽ വയനാട് ഡിപ്പോയിൽ നാലു സർവീസുകൾ നിർത്തി. 18ഓളം ബസുകൾ ഓട്ടം നിർത്തി. മുടങ്ങിയത് വടുവൻച്ചാൽ, മാനന്തവാടി, വൈത്തിരി ഭാഗത്തേക്കുള്ള ബസുകളാണ്. (Diesel crisis at Wayanad KSRTC depot )
അതേസമയം, ഒരു ട്രിപ്പ് മാത്രം നടത്തി മുണ്ടക്കൈ, ചോലാടി മാനന്തവാടി എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകളാ അവസാനിപ്പിച്ചു.
തകരാറായി കിടക്കുന്ന ബസുകളിൽ നിന്ന് ഡീസൽ ഊറ്റിയാണ് ലോക്കൽ ഓടുന്ന കെ എസ് ആർ ടി സി ബസുകൾക്ക് ഡീസൽ കൊടുക്കുന്നത്. രാവിലെ എട്ടരയ്ക്ക് ശേഷം ചൂരൽമല ഭാഗത്തേക്ക് ബസുകൾ ഇല്ല.