

ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി മൂന്ന് ദിവസം മാത്രമാണുള്ളത്. വലിയ തരത്തിലുള്ള ചർച്ചകളും വിവാദങ്ങളുമാണ് ബിബി വീടിനകത്തും പുറത്തും ഉയരുന്നത്. ഇതിനിടെ മുന്‍ മത്സരാര്‍ഥികള്‍ കൂടി ഹൗസിലേക്ക് എത്തിയതോടെ, ചർച്ചകൾക്ക് ശക്തിയേറി. ഇവർ എത്തിയതോടെ ബിബി വീട് അത്യന്തം സംഘര്‍ഷഭരിതമാകുന്ന കാഴ്ചയാണ് അരങ്ങേറുന്നത്. ഇവരിൽ പലരും പലർക്കെതിരെയും തിരിയുന്ന കാഴ്ചയാണ് കാണാനായത്.
എന്നാൽ, ഇതിൽ മിക്കവരും ടാർഗറ്റ് ചെയ്തത് അനുമോളെയായിരുന്നു. 16 ലക്ഷത്തിന്റെ പിആർ ആണ് അനുമോൾക്ക് പുറത്തുള്ളത് എന്നാണ് പലരും വാദിക്കുന്നത്. എന്നാൽ താരത്തിന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും ഇത് നിഷേധിക്കുന്നുണ്ട്. വളരെയേറെ കഷ്ടപ്പെട്ടാണ് അനുമോൾ ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നാണ് കുടുംബം പറഞ്ഞത്. കടം വീട്ടാൻ വേണ്ടിയാണ് ബിഗ് ബോസിൽ പോയതെന്നും ഇവർ പല ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു.
ഇതിനിടെ, പല തരത്തിലുള്ള ചോദ്യങ്ങളാണ് അനുമോൾക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വലിയ രണ്ട് നില വീടും രണ്ട് കാറുകളും ചൂണ്ടിക്കാട്ടിയാണ് പലരും രംഗത്തെത്തുന്നത്. അനുമോളും കുടുംബവും വോട്ടിന് വേണ്ടി സിംപതി കാർഡ് ഇറക്കുകയാണെന്നും വിമർശനമുണ്ട്. എന്നാലിപ്പോൾ, മുൻ ബിഗ് ബോസ് താരം സായ് കൃഷ്ണ അനുമോളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അതൊക്കെ ചുമ്മാ അടിച്ച് വിടുന്നതാണെന്നാണ് സായ് കൃഷ്ണ പറയുന്നത്. 'ഒന്നുമുണ്ടാക്കാതെ ഫ്രീ ആയാണോ എല്ലാ പണിക്കും ഇത്രയും കാലം പോയത്?' എന്ന് താരം ചോദിക്കുന്നു.
"സ്റ്റാർ മാജിക്കിൽ ഒരു ദിവസം ഒരാളുടെ പ്രതിഫലം എത്രയുണ്ടാകും? ഒരു ഉദ്ഘാടനത്തിന് പോയാൽ കുറഞ്ഞത് 50,000 രൂപ വാങ്ങാതിരിക്കുമോ? നാട് നടന്ന് ഉദ്ഘാടനങ്ങൾ ചെയ്തിട്ടില്ലേ? അന്ന് അവർ നല്ല രീതിയിൽ സമ്പാദിച്ചിട്ടുണ്ട്. 40 ലക്ഷം രൂപയുടെ വീട് വെക്കുന്നയാൾ, കുറച്ച് കോമൺസെൻസുണ്ടെങ്കിൽ ഒന്നിച്ച് പെെസ എടുത്ത് കൊടുക്കുമോ?" - എന്നാണ് സായ് ചോദിക്കുന്നത്. ലോണൊക്കെ എല്ലാവർക്കും ഉണ്ടാകുമെന്നും സായ് കൃഷ്ണ പറയുന്നു.