Bigg Boss

"ലക്ഷ്മിക്ക് പണി കൊടുക്കാനാണോ ക്യാപ്റ്റനാക്കിയത്?"; ആദിലയോട് മോഹൻലാൽ - പ്രോമോ | Bigg Boss

'കുക്കിങ്ങിനെ കുറിച്ച് ധാരണയില്ലാത്ത ഒരാളെ എന്തിനാണ് ക്യാപ്റ്റനാക്കിയത്?' എന്നാണ് മോഹൻലാൽ ആദിലയോട് ചോദിക്കുന്നത്
Published on

ലക്ഷ്മിയെ കിച്ചൺ ടീം ക്യാപ്റ്റനാക്കിയതിൽ ഹൗസ് ക്യാപ്റ്റനായ ആദിലയോട് ചോദ്യങ്ങളുമായി മോഹൻലാൽ. 'പണി കൊടുക്കാനാണോ ലക്ഷ്മിയെ ക്യാപ്റ്റനാക്കിയത്?' എന്ന് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ ചോദിച്ചു. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് പങ്കുവച്ചു.

കിച്ചൺ ക്യാപ്റ്റനെപ്പറ്റിയുള്ള സത്യസന്ധമായ അഭിപ്രായം എന്താണെന്നാണ് ഞായറാഴ്ചത്തെ എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുന്നത്. “ലക്ഷ്മി പൊതുവേ ഒരു മടിച്ചിയാണ്. കുക്കിങ് ചെയ്യാൻ താത്പര്യമില്ലാത്തയാളാണ്” എന്നാണ് ബിന്നി മറുപടി നൽകുന്നത്. അതിനെക്കുറിച്ച് ധാരണയില്ലാത്ത ഒരാളെ എന്തിനാണ് ക്യാപ്റ്റനാക്കിയതെന്ന് മോഹൻലാൽ ആദിലയോട് ചോദിക്കുന്നു. ആളുടെ ലീഡർഷിപ്പ് എങ്ങനെ കൊണ്ടുപോകുമെന്ന് അറിയാനായിരുന്നു എന്ന് ആദില മറുപടി പറയുമ്പോൾ, കുക്കിങ് അറിയാവുന്ന ബിന്നിയെ ക്യാപ്റ്റനാക്കാതിരുന്നത് ഒരു പൊളിറ്റിക്സിൻ്റെ ഭാഗമായിരുന്നോ എന്ന് മോഹൻലാൽ ചോദിക്കുന്നു.

'ബിന്നിയ്ക്ക് അങ്ങനെ തോന്നിയോ?' എന്ന ചോദ്യത്തിന് ‘ലക്ഷ്മിയ്ക്ക് ഒരു പണി കൊടുക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതായി തോന്നി’ എന്നാണ് ബിന്നി പറയുന്നത്. അത് ശരിയാണോ ആദില എന്ന് മോഹൻലാൽ ചോദിക്കുന്നുണ്ട്.

Times Kerala
timeskerala.com