

ബിഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഇന്നലെ അനുമോളും അനീഷും തമ്മിലുള്ള കോമ്പോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ കോമ്പോയെ കുറിച്ച് മോഹൻലാൽ പറഞ്ഞതും ഏറെ ശ്രദ്ധ നേടിയിരുന്നു.
അനുമോൾ-അനീഷ് വിഷയത്തിൽ ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയായിലെ മറ്റൊരു ചർച്ച. 'അനുമോൾ- അനീഷ് ലവ് സ്ട്രാറ്റജി ആണോ അത്?' എന്ന ചോദ്യത്തിന് താൻ വാട്ട്സാപ്പിൽ മെസേജ് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് ലക്ഷ്മി പറയുന്നത്. 100 ദിവസം കഴിഞ്ഞ് ഇതിനു മറുപടി ലഭിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
പുതിയ കണ്ടന്റ് വേണ്ടേ, അനുമോൾ ഫ്രഷ് കണ്ടന്റ് കൊടുക്കുകയാണെന്നും ലക്ഷ്മി പറഞ്ഞു. ഓൺലൈൻ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം. 'അനീഷിന് അനുമോളുടെ മേൽ ഒരു കണ്ണുണ്ടോ?' എന്ന ചോദ്യത്തിന് തനിക്ക് എന്താണ് പ്രശ്നമെന്നാണ് ലക്ഷ്മി ചോദിക്കുന്നത്.
'അനുമോൾ 16 ലക്ഷത്തിനു പി ആർ നൽകിയിട്ടുണ്ടോ?' എന്ന ചോദ്യത്തിന് 'എനിക്ക് ചിരിയാണ് വരുന്നത്' കാരണം അനുവിനെ എനിക്ക് കഴിഞ്ഞ ഏഴ് വർഷമായി അറിയാം. അനുമോൾ പണം ചിലവഴിക്കില്ല. കുറച്ച് പിശുക്കിയാണ്. അവൾക്ക് കാശിന്റെ വില അറിയാം. കുട്ടിക്കാലം മുതൽ കുടുംബത്തിനു വേണ്ടി സമ്പാദിക്കുകയാണ്. അനു ഒരു കാർ എടുത്തത് തന്നെ ഞാൻ അടക്കമുള്ളവർ പറഞ്ഞിട്ടാണ്." - ലക്ഷ്മി നക്ഷത്ര പറഞ്ഞു.