ഡയാലിസിസ് ടെക്നീഷ്യൻ താൽകാലിക നിയമനം

hemodialysis in people on the equipment
hemodialysis in people on the equipment
Published on

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക നിയമനം നടത്തുന്നു. കേരള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ്, കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 21-42.

താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ഒക്ടോബർ 23-ന് എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ രാവിലെ 11 ന് നടക്കുന്ന വാക്-ഇൻ ഇ൯്റർവ്യൂവിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10:30 മുതൽ 11:00 വരെ.

Related Stories

No stories found.
Times Kerala
timeskerala.com